Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trains Needed

Malappuram

വേണം, ഷൊ​ര്‍​ണൂ​ര്‍-​നി​ല​മ്പൂ​ര്‍ പാ​ത​യി​ല്‍ കൂ​ടു​ത​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍​

അ​ങ്ങാ​ടി​പ്പു​റം: ഷൊ​ര്‍​ണൂ​ര്‍-​നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ പാ​ത​യി​ല്‍ അ​ധി​ക പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ജ​ന​പി​ന്തു​ണ​യേ​റു​ന്നു. ടൂ​റി​സം കേ​ന്ദ്ര​മാ​യ നി​ല​മ്പൂ​രി​ലേ​ക്കും തി​രി​ച്ചും ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കി​ന് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​വി​സു​ക​ള്‍ നി​ല​വി​ലി​ല്ല.

രാ​വി​ലെ 10.43-ന് ​നി​ല​മ്പൂ​രി​ല്‍നി​ന്ന് ഷൊ​ര്‍​ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന പാ​സ​ഞ്ച​ര്‍ ക​ഴി​ഞ്ഞാ​ല്‍, പി​ന്നെ വൈ​കീ​ട്ട് 3.58-നു​ള്ള കോ​ട്ട​യം എ​ക്‌​സ്പ്ര​സ് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ലു​ള്ള​ത്. സ​ര്‍​വീ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഈ ​വ​ലി​യ സ​മ​യ​വ്യ​ത്യാ​സം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജോ​ലി​ക്കാ​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രാ​വി​ലെ​യും വൈ​കീ​ട്ടും കു​റ​ഞ്ഞ​ത് ഒ​ന്നോ ര​ണ്ടോ അ​ധി​ക പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സു​ക​ളെ​ങ്കി​ലും പു​തു​താ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മേ​ലാ​റ്റൂ​ര്‍, കു​ലു​ക്ക​ല്ലൂ​ര്‍ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ പാ​ത​യി​ല്‍ കൂ​ടു​ത​ല്‍ പാ​സ​ഞ്ച​ര്‍, എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കാ​നും സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നും സാ​ധി​ക്കും.

എ​ന്നാ​ല്‍, പാ​ത​യി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ അ​ങ്ങാ​ടി​പ്പു​റ​ത്തെ പ്ലാ​റ്റ്ഫോം പ​രി​മി​തി വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. 24 ബോ​ഗി​ക​ളു​ള്ള ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ നി​ല​വി​ലെ പ്ലാ​റ്റ്ഫോ​മി​ന് നീ​ള​മി​ല്ല. പ്ലാ​റ്റ്ഫോം നീ​ളം കൂ​ട്ടു​ന്ന​തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കി കൂ​ടു​ത​ല്‍ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up